
കിളിമാനൂർ:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാമനപുരം യൂണിയന്റെ കിളിമാനൂർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് സ്വാഗതസംഘം ചെയർമാനും വെഞ്ഞാറമൂട് ശാഖാ പ്രസിഡന്റുമായ രത്നാകരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.വെള്ളാപ്പള്ളി നടേശൻ സമുദായത്തിന്റെ കാവൽ വിളക്കെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗത സംഘം കൺവീനർ ഷിബു രാമാനുജൻ,യൂണിയൻ സെക്രട്ടറി വേണു കാരണവർ,വൈസ് പ്രസിഡന്റ് ആർ.ഷാബുജി, കൗൺസിലർമാരായ ബാബുജി കുതിരത്തടം, ഷിജു മംഗലത്ത്,കവി രാജൻ, വെഞ്ഞാറമൂട് ബാബു,പഞ്ചായത്ത് കമ്മിറ്റി അംഗം ചക്കക്കാട് ബാബു,പാങ്ങോട് ശാഖാ സെക്രട്ടറി ഗീത തുടങ്ങിയവർ പങ്കെടുത്തു.രജത ജൂബിലിയോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാമനപുരം യൂണിയൻ 101 പേർക്ക് ചികിത്സാ സഹായം നൽകുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.