തിരുവനന്തപുരം : മന്നം ക്ലബ്ബ് ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുക, 2021 വർഷത്തെ ബോണസ് നിയമാനുസൃതം വിതരണം ചെയ്യുക,വേജ് സ്ലിപ്പ് എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ലക്ഷ്വറി ഹോട്ടൽസ് ബാർസ് ആൻഡ് ക്ലബ് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ അവകാശദിനമാചരിച്ചു.
മന്നം ക്ലബിന് മുന്നിൽ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.നായിഡു ധർണ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് പട്ടം ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ സെക്രട്ടറി ഡി.പി.ഗോപകുമാർ,വർക്കല സജീവ് എന്നിവർ പ്രസംഗിച്ചു.