bb
അപകടത്തിൽ മരണപ്പെട്ട സരോജ്.

വർക്കല :മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വർക്കല കുരയ്‌ക്കണ്ണി കുളങ്ങര വീട്ടിൽ സരോജ്(37)ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 10.30 ഓടെ വർക്കല കുരയ്ക്കണ്ണി എൽ.പി. സ്കൂളിന് സമീപം സരോജ് ഓടിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ്റിങ്ങലിലെ ഒരു വർക്ക്ഷോപ്പിൽ മെക്കാനിക്കാണ് സരോജ്. ജോലി കഴിഞ്ഞ് കുരയ്ക്കണ്ണിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരോജിനെ നാട്ടുകാർ വർക്കല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എതിർദിശയിൽ നിന്ന് ബൈക്കിൽ എത്തിയ പാളയംകുന്ന് സ്വദേശികളായ യുവാക്കളെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. സരോജിന്റെ പിതാവ് ശശിധരൻ നായർ,മാതാവ് ലീലാമണി, ഭാര്യ കാർത്തിക, മകൻ അഗ്രജ്.

ഫോട്ടോ- അപകടത്തിൽ മരണപ്പെട്ട സരോജ്.