
വർക്കല : അസാദി കാ അമൃത് " മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന ഊർജ്ജപരിപാലന കേന്ദ്രമായ എനർജി മാനേജ്മെന്റ് സെന്ററും വർക്കല നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കാമ്പെയിൻ അഡ്വ.വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർ പേഴ്സൺ സുദർശിനി,കൗൺസിലർമാരായ വിജി.ആർ.വി,സജിനി,നിതിൻ നായർ,ബീവിജാൻ,അനിൽകുമാർ,പി.എം.ബഷീർ,സി.അജയകുമാർ എന്നിവർ സംസാരിച്ചു.