പൂവാർ: നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന വൈദ്യമഹാസഭയുടെ സംസ്ഥാന നേതൃസംഗമം 7 മുതൽ 9 വരെ വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കും. 'നാട്ടുവൈദ്യം നാടിന്റെ രക്ഷയ്ക്ക് ' എന്ന സന്ദേശവുമായി നാലുവർഷങ്ങൾക്ക് മുൻപ് തുടങ്ങിയ വൈദ്യമഹാസഭ ദേശീയ സംഘടനയായി മാറുന്നതിന്റെ ഭാഗമായാണ് നേതൃസംഗമം സംഘടിപ്പിക്കുന്നത്.

സ്വരാജ് ദേശീയ കൺവീനറും ഗോവ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പീസ്ഫുൾ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ കുമാർ കലാനന്ദ് മണി 8 ന് നടക്കുന്ന നേതൃത്വ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യും. വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി,

കേരള മർമ്മസേനാ ചെയർമാൻ പ്രൊഫ. ഡി. സുരേഷ് കുമാർ, ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘം ദേശീയ ജനറൽ സെക്രട്ടറി എം.എം. സിദ്ദിക്ക് വൈദ്യർ, ഭാരതീയ പാരമ്പര്യ നാട്ടുചികിത്സാ സംഘം നേതാവ് പി.വി. ബാലകൃഷ്ണൻ വൈദ്യർ,

ഭാരത് വികാസ് സംഘം ദക്ഷിണമേഖലാ കോ-ഓർഡിനേറ്റർ അഡ്വ. മുരളീധരൻ ഉണ്ണിത്താൻ, ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ഡോ. ജേക്കബ് വടക്കഞ്ചേരി, കോഴിക്കോട് ഹൈ ലൈഫ് ഹോസ്പിറ്റൽ എം.ഡി. കെ.റ്റി. അബ്ദുള്ള ഗുരുക്കൾ, വൈദിക പഠനകേന്ദ്രം ഡയറക്ടർ അനിൽ വൈദിക്, ആത്മദർശൻ യോഗ സേവാ സമിതി ഡയറക്ടർ യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ തുടങ്ങി തിരഞ്ഞെടുത്ത 50 ൽ പരം നാട്ടുവൈദ്യ പ്രതിഭകളും പരമ്പരാഗത ചികിത്സകരും സാമൂഹിക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.