sndp

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗത്തെ ഏറ്റവും ശക്തമായ സമുദായ സംഘടനയാക്കുന്നതിൽ വെള്ളാപ്പള്ളി നടേശൻ മുഖ്യ പങ്കുവഹിച്ചെന്ന് വി. ശശി എം.എൽ.എ പറഞ്ഞു. ശാർക്കര നോബിൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി സമ്മേളനവും ഒരു വർഷം നീളുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ഗുരുസന്ദേശ അനുഗ്രഹ പ്രഭാഷണവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻരാജ് സംഘടനാ സന്ദേശവും നൽകി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, ഡോ. ജയലാൽ, എസ്. സുന്ദരേശൻ, അജി കീഴാറ്റിങ്ങൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ കോ ഓർഡിനേറ്റർ പ്രേം സിത്താർ, സജീവ് അശോക്, വനിതാസംഘം യൂണിയൻ സെക്രട്ടറി സലിത, വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ ഓർഗനൈസർ രമണി ടീച്ചർ വക്കം, ജി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. കിടപ്പുരോഗികൾക്കുള്ള തുടർ ചികിത്സാ ധനസഹായം, വിദ്യാഭ്യാസ സഹായം, ഗുരുഭവനം പദ്ധതി, കടകം ശാഖായോഗം ആസ്ഥാന മന്ദിരം - പെരുങ്ങുഴി ഗുരുക്ഷേത്ര മണ്ഡപം നാടിന് സമർപ്പിക്കൽ, താലൂക്കുതല പ്രതിഭാസംഗമം എന്നിവയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.