p

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലബ്ഫുട്ട് രഹിത കേരളത്തിനായി ലോകാര്യോഗ്യ സംഘടന, യുണിസെഫ്, സി.ഡി.സി കേരള, ക്യൂർ എന്ത്യ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കത്തക്ക നിലയിലാണ് കേരളത്തിന്റെ ആരോഗ്യ മേഖല എത്തിനിൽക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങളിൽ മതിമറന്ന് ഇരിക്കലല്ല പകരം ആരോഗ്യരംഗത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ശക്തമായ ഇടപെടൽ നടത്തും.
ക്ലബ്ഫുട്ട് ശിശുക്കൾ നേരിടുന്ന വലിയ ബുദ്ധിമുട്ടാണ്. ഇത് നേരത്തേ കണ്ടെത്താനും ചികിത്സിക്കാനും കഴഞ്ഞാൽ വലിയ ആശ്വാസമാകും. സംസ്ഥാനത്തെ പൂർണമായി ക്ലബ്ഫുട്ട് വിമുക്തമാക്കാനുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. നിലവിൽ 7 ക്ലബ്ഫുട്ട് ക്ലിനിക്കുകളാണു സർക്കാർ ആശുപത്രികളിലുള്ളത്. ഭാവിയിൽ 37 എണ്ണം കൂടി തുറക്കാൻ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം. മിഷൻ ഡയറക്ടർ വികാസ് ഷീൽ, യുണിസെഫ് ഇന്ത്യ ചീഫ് ഒഫ് ഹെൽത്ത് ലൂയിഗി ഡി അക്വിനോ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവർ പങ്കെടുത്തു.

സ​ഹ​ക​ര​ണ​മേ​ഖ​ല​:​ ​കേ​ന്ദ്ര​നീ​ക്കം
കേ​ര​ള​ത്തി​നെ​തി​ര്-​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റേ​ത്കേ​ര​ള​ത്തി​നെ​തി​രാ​യ​ ​നീ​ക്ക​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​തൃ​ശൂ​ർ​ ​പ​ഴ​യ​ന്നൂ​രി​ൽ​ ​നി​ർ​മി​ച്ച​ ​കെ​യ​ർ​ ​ഹോം​ ​ഭ​വ​ന​ ​സ​മു​ച്ച​യ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ആ​ഗോ​ള​വ​ത്ക​ര​ണ​വും​ ​ഉ​ദാ​ര​വ​ത്ക​ര​ണ​വും​ ​സ്വ​കാ​ര്യ​വ​ത്ക​ര​വും​ ​ഏ​റ്റ​വും​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​തു​ ​സ​ഹ​ക​ര​ണ​ ​മേ​ഖ​ല​യെ​യാ​ണ്.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നാ​ടി​ന്റേ​തും​ ​ജ​ന​ങ്ങ​ളു​ടേ​തു​മാ​ണ്.​ ​അ​തു​കൊ​ണ്ടാ​ണ് ​കെ​യ​ർ​ഹോം​ ​പോ​ലെ​ ​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ​ ​ന​ട​പ​ടി​ക​ളി​ലേ​ക്കു​ ​ക​ട​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​ഇ​തി​നെ​ ​ത​ക​ർ​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.​ഹു​ങ്കോ​ടെ​ ​ജ​ന​വി​കാ​ര​ത്തെ​ ​ത​ക​ർ​ത്തു​ക​ള​യാ​മെ​ന്നു​ ​വി​ചാ​രി​ച്ച​വ​ർ​ക്കു​ ​ജ​നം​ ​ത​ന്നെ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​കാ​ല​മാ​ണി​ത്.​ ​പ​ലി​ശ​ ​പി​ടു​ങ്ങി​ ​ലാ​ഭം​ ​കൂ​ട്ടു​ന്ന​ ​ആ​ർ​ത്തി​പ്പ​ണ്ടാ​ര​ത്തി​ന്റെ​ ​നി​ല​യ​ല്ല​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളു​ടേ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സ​ഹ​ക​ര​ണ​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​കെ.​രാ​ജ​ൻ,​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ.​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.