
വക്കം: വക്കം സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു. കടയ്‌ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിൽ നിന്ന് കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ രണ്ടു വിദ്യാർത്ഥികൾക്ക് പി. നരേന്ദ്രൻനായരുടെ പേരിലുള്ള വിദ്യാഭ്യാസ അവാർഡും വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സൗമ്യൻ മെമ്മോറിയൽ അവാർഡ്, കാണവിള രാഘവൻ ലളിതാംഗി മെമ്മോറിയൽ അവാർഡ്, സൗഹൃദവേദി അംഗം വി. രാജേന്ദ്രപ്രസാദ് ഏർപ്പെടുത്തിയ അവാർഡ് എന്നിവ നൽകി അനുമോദിച്ചു.
പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസാ ബീഗം ഉദ്ഘാടനം ചെയ്‌തു. എസ്. വേണുജി, പ്രിൻസിപ്പൽ കെ.പി. സന്തോഷ്‌കുമാർ, കെ.എസ്. ശോഭ, ഡോ. ശ്യാമളൻ, സെക്രട്ടറി എസ്. ഷാജി, ട്രഷറർ കെ.ബി. മുകുന്ദൻ എന്നിവർ സംസാരിച്ചു.