1

വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ ഉൾക്കടലിൽ വള്ളം മറിഞ്ഞു. തൊഴിലാളികൾ മറ്റൊരു വള്ളത്തിൽ കയറി രക്ഷപ്പെട്ടു. വിഴിഞ്ഞത്തു നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. പുല്ലുവിള സ്വദേശി ടോമിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. പുല്ലുവിള സ്വദേശികളായ ബിജു, ഷാജി, തദയൂസ്, സിൽവയ്യൻ എന്നിവരാണ് ഇതിൽ ഉണ്ടായിരുന്നത്. വല തിരികെ വലിച്ചുകയറ്റുമ്പോൾ വെള്ളം നിറഞ്ഞ് വള്ളം മറിയുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. വലനഷ്ടപ്പെടുകയും വള്ളത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. മറ്റൊരു വള്ളത്തിൽ കെട്ടിവലിച്ചാണ് അപകടത്തിൽപ്പെട്ട വള്ളം കരയിലെത്തിച്ചത്.