വർക്കല:മാദ്ധ്യമ ചരിത്രകാരൻ ജി.പ്രിയദർശൻ രചിച്ച 'മലയാള പത്രപ്രവർത്തനം ഉദയ വികാസങ്ങൾ' എന്ന പുസ്തകം കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3.45ന് ശിവഗിരിമഠത്തിൽ മന്ത്രി കെ. രാജൻ പ്രകാശനം ചെയ്യും. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പുസ്തകം ഏറ്റുവാങ്ങും. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിക്കും.
അഡ്വ.വി.ജോയി എം.എൽ.എ മുഖ്യാതിഥിയാകും. നഗരസഭാ ചെയർമാൻ കെ.എം. ലാജി, ജി. പ്രിയദർശനെ ആദരിക്കും.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെള്ളിമംഗലം,ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ, അക്കാഡമി സെക്രട്ടറി എൻ.പി. സന്തോഷ്, കെ.യു.ഡബ്ളിയു.ജെ ജില്ലാ ട്രഷറർ അനുപമ ജി.നായർ,ബി.ചന്ദ്രകുമാർ എന്നിവർ സംസാരിക്കും.