തിരുവനന്തപുരം:ഇസാഫ് ബാങ്കിന്റെ പുതിയ ശാഖ ഉള്ളൂരിലും മെഡിക്കൽ കോളേജിലും തുടങ്ങി. ഉള്ളൂർ ശാഖ വി.കെ.പ്രശാന്ത് എം.എൽ.എയും എ.ടി.എം കൗണ്ടർ കൗൺസിലർ ആതിര എൽ.എസും നിർവഹിച്ചു.മെഡിക്കൽ കോളേജ് ബ്രാഞ്ചിന്റെ ഉദ്ഘാടനം മുൻ അഡീഷണൽ ചീഫ്സെക്രട്ടറി ജെയിംസ് വർഗീസ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു,ഐ.ജി.സ്പർജൻ കുമാർ എന്നിവർ ക്യാഷ് കൗണ്ടറിന്റെയും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.പോൾതോമസ് അദ്ധ്യക്ഷത വഹിച്ചു.എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്,ബ്രാഞ്ച് മാനേജർമാരായ ദിനേശ്.എ,കവിത .ആർ.ജി എന്നിവരും സംസാരിച്ചു.