തിരുവനന്തപുരം: ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി. ആർ. അംബേദ്കറുടെ 65ാം ചരമവാർഷികം ആചരിച്ചു. എ. ഐ. സി. സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിന് മുന്നിലെ അംബേദ്കർ പ്രതിമയിൽ നേതാക്കൾ പുഷ്‌പാർച്ചന നടത്തി. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജു അദ്ധ്യക്ഷനായി. എം. വിൻസെന്റ് എം. എൽ. എ, റ്റി. ശരത്ചന്ദ്ര പ്രസാദ്, കെ. പി. സി. സി ട്രഷറർ അഡ്വ. പ്രതാപചന്ദ്രൻ, മണക്കാട് സുരേഷ്, തൈക്കാട് ശ്രീകണ്ഠൻ, ദളിത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് റ്റി. പി. പ്രസാദ്,​ സംസ്ഥാന ഭാരവാഹികളായ ഷാബു ഗോപിനാഥ്,​ കഴക്കൂട്ടം ദേവരാജൻ,​ ആർ. പി. കുമാർ,​ കടയ്ക്കാവൂർ അശോകൻ,​ പുതുക്കരി പ്രസന്നൻ,​ നെയ്യാറ്റിൻകര സന്തോഷ്,​ ദളിത് നേതാക്കളായ ഐതിയൂർ സുരേന്ദ്രൻ,​ സുധാകുമാരി,​ രാജേഷ്,​ സുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.