sof

കിളിമാനൂർ: കിളിമാനൂരിൽ നടന്ന 26-ാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ജേതാക്കളായി. ഫൈനൽ മത്സരത്തിൽ മലപ്പുറം കോട്ടയത്തെ (5-4) ന് പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തൃശ്ശൂരിനെ 2-0 ത്തിന് പരാജയപ്പെടുത്തിയ കൊല്ലം മൂന്നാംസ്ഥാനം നേടി. വനിതാ വിഭാഗത്തിൽ ആലപ്പുഴയെ 9-6 ന് പരാജയപ്പെടുത്തിയാണ് കോട്ടയം കിരീടത്തിൽ മുത്തമിട്ടത്. തൃശൂരിനെ 6- 4ന് പരാജയപ്പെടുത്തിയ മലപ്പുറം മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് അംഗം ജി.ജി ഗിരികൃഷ്ണനും പഞ്ചായത്ത് പ്രസിഡന്റ് മനോജും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ. ജോൺസൺ, വൈസ് പ്രസിഡന്റ് പി. മാത്യു, ജോ. സെക്രട്ടറി ഡെന്നിസൺ പി. ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി സുജിത് പ്രഭാകർ, കൺവീനർ പ്രവീൺ, കിളിമാനൂർ സ്കൂൾ പ്രിൻസിപ്പൽ മിനി തുടങ്ങിയവർ പങ്കെടുത്തു.