വെഞ്ഞാറമൂട്: രംഗപ്രഭാതിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എസ്. രാമാനുജം അനുസ്മരണവും നാടകാവതരണവും ഇന്ന് വൈകിട്ട് 6 ന് രംഗപ്രഭാതിൽ നടക്കും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം ഉദ്ഘാടനം നിർവഹിക്കും. രംഗപ്രഭാത്‌ ചീഫ് കോ- ഓർഡിനേറ്റർ എസ്. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജീവ് വെഞ്ഞാറമൂട് സ്വാഗതം പറയും. പ്രൊഫ. രാമാനുജന്റെ ശിഷ്യന്മാരും പ്രവർത്തകരുമായ ബാബു കുരുവിള, പേരയം ഹരിലാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ അവതരിപ്പിക്കും. രംഗപ്രഭാത്‌ പ്രസിഡന്റ് കെ. എസ്. ഗീത നന്ദി പറയും. തുടർന്ന് രംഗപ്രഭാത്‌ അവതരിപ്പിക്കുന്ന "പൊന്നുംകുടം' എന്ന നാടകം ഉണ്ടാകും.