നെടുമങ്ങാട് :കേരള സ്കൂൾ ടീചേഴ്‌സ് അസോസിയേഷൻ (കെ.എസ്. ടി. എ) നെടുമങ്ങാട് ഉപജില്ലാ സമ്മേളനം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സി.ബിന്ദു ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ്‌ കെ.എൽ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ സെക്രട്ടറി എസ്. സജയകുമാർ സ്വാഗതം പറഞ്ഞു.ജില്ലാ എക്സിക്യൂട്ടീവ് ബീന.കെ.ആർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ജില്ലാ എക്സിക്യൂട്ടീവ് കെ.സിയാദ്,സംസ്ഥാന കമ്മിറ്റി അംഗം സുജു മേരി,ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.ആർ.റാണിചിത്ര, ജില്ലാ എക്സിക്യൂട്ടീവ് കെ.സനൽ കുമാർ, ഉപജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ഷജീർ,അനിൽകുമാർ.ടി,സിന്ധു.വി.എ, വൈസ് പ്രസിഡന്റ്‌ ജെ.പി.അനീഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: കെ. എൽ പ്രകാശ് (പ്രസിഡന്റ്‌ ), എസ്. സജയകുമാർ (സെക്രട്ടറി ), വി. എ സിന്ധു (ട്രഷറർ ).