തിരുവനന്തപുരം: തിരുപുറം കോക്സ് മെമ്മോറിയൽ സി.എസ്‌.ഐ സഭയിലെ ക്രിസ്മസ് പുതുവത്സരാഘോഷവും മിഷനറി പ്രതിഷ്ഠയും ചപ്പാറ മിഷൻ ഫീൽഡ് ഇൻ ചാർജ് എസ്.എം.പ്രസാദ് ദാസ് ഉദ്ഘാടനം ചെയ്തു.ബോർഡ് ഫോർ മിഷൻ സെക്രട്ടറി ജെ. രാജ്കുമാർ മിഷനറിയെ സ്വീകരിച്ചു.ക്രിസ്മസ് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ചെയർമാൻ സി.ആർ.വിൻസന്റ് നിർവഹിച്ചു.ഇ.എസ്.സജി പ്രസാദ് അദ്ധ്യക്ഷനായി. ക്രിസ്മസ് കരോൾ ശുശ്രൂഷയുടെ ഉദ്ഘാടനം 12ന് രാവിലെ 8.30ന് രാജൻ മോസസ് നിർവഹിക്കും.ക്രിസ്മസ് ലേല മഹോത്സവം 12 നും 19 നും രാവിലെ 9.30 ന് നടക്കും.25ന് രാവിലെ 7ന് ക്രിസ്മസ് ആരാധനയിൽ സ്നാനശുശ്രൂഷ, ഭാഗ്യവാൻ നറുക്കെടുപ്പ് തുടങ്ങിയവയുണ്ടാവും.