pink

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുള്ള ദളിത് ബാലികയെയും പിതാവിനെയും നടുറോഡിൽ പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി രജിത നാലു മാസത്തിനു ശേഷം മാപ്പുപറഞ്ഞെങ്കിലും സ്വീകരിക്കില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ, കേസിൽ ഇനി നടപടികൾ കടുക്കും.

ബാലികയ്ക്കും പിതാവിനും സർക്കാരോ പൊലീസോ നഷ്ടപരിഹാരം നൽകേണ്ടി വരും. ബാലാവകാശ സംരക്ഷണം, പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ എന്നീ നിയമങ്ങൾ ചുമത്തി പൊലീസുകാരിക്കെതിരെ കേസും വന്നേക്കും.

ആഗസ്റ്റ്27നാണ് ആറ്റിങ്ങലിൽ ഇരുവരെയും രജിത പരസ്യവിചാരണ നടത്തിയത്. നാലു മാസമായി കൗൺസലിംഗിന് വിധേയയാവുന്ന പെൺകുട്ടി ഇതുവരെ മാനസികാഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. . ഓൺലൈൻ ക്ലാസുകളെല്ലാം നഷ്ടമായതോടെ ഒരുവർഷത്തെ പഠനവും അവതാളത്തിലായി. പക്ഷേ, കുറ്റക്കാരിയായ പൊലീസുകാരിയെ വീടിനടുത്തേക്ക് സ്ഥലംമാറ്റി, നൈറ്റ് ഡ്യൂട്ടിയില്ലാത്ത സ്പെഷ്യൽ യൂണിറ്റിൽ നിയമനം നൽകുകയാണ് പൊലീസ് ചെയ്തത്. കാക്കിയിടുന്ന ചുമതല നൽകരുതെന്ന് പട്ടികജാതി-ഗോത്രവർഗ്ഗ കമ്മിഷന്റെ ഉത്തരവും

പാലിച്ചില്ല.

"ഞങ്ങൾക്ക് മാപ്പ് വേണ്ട. നീതിയാണ് വേണ്ടത്. നിയമനടപടിയുമായി മുന്നോട്ടു പോവും. നീതിക്കായാണ് ഹൈക്കോടതിയെ സമീപിച്ചത്."

-ജയചന്ദ്രൻ

പിതാവ്

പി​​​ങ്ക് ​പൊ​ലീ​സി​​​ന്റെ​ ​അ​വ​ഹേ​ള​നം: കു​ട്ടി​യു​ടെ​ ​മ​ന​സി​ലെ​ ​മു​റി​വു​ണ​ക്കാൻ എ​ന്ത് ​ചെ​യ്യു​മെ​ന്ന് ​ഹൈ​ക്കോ​ട​തി

₹​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട​റി​യി​ക്ക​ണം​₹​ക്ഷ​മ​ ​ചോ​ദി​ച്ച് ​പൊ​ലീ​സു​കാ​രി
കൊ​ച്ചി​:​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​മോ​ഷ്ടാ​വാ​യി​ ​ചി​ത്രീ​ക​രി​ച്ച് ​ആ​റ്റി​ങ്ങ​ലി​ൽ​ ​അ​ച്ഛ​നൊ​പ്പം​ ​പി​ങ്ക് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​പ​ര​സ്യ​വി​ചാ​ര​ണ​ ​ന​ട​ത്തി​യ​ ​എ​ട്ടു​ ​വ​യ​സു​കാ​രി​യു​ടെ​ ​മ​ന​സി​ൽ​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​നീ​റു​ന്ന​ ​മു​റി​വാ​ണു​ണ്ടാ​യ​തെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​ഈ​ ​മു​റി​വു​ണ​ക്കാ​നും​ ​കു​ട്ടി​യു​ടെ​ ​അ​ന്ത​സ് ​സം​ര​ക്ഷി​ക്കാ​നും​ ​എ​ന്തു​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്നും,​ ​കു​ട്ടി​യു​ടെ​ ​മാ​ന​സി​കാ​രോ​ഗ്യം​ ​ഉ​റ​പ്പാ​ൻ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ളും​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ക്ക​ണം.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യ​ത്തി​ലും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​നി​ർ​ദേ​ശി​ച്ചു.
സം​ഭ​വ​ത്തി​ൽ​ ​കു​ട്ടി​യോ​ടും​ ​ഹൈ​ക്കോ​ട​തി​യോ​ടും​ ​ക്ഷ​മ​ ​ചോ​ദി​ച്ച് ​പി​ങ്ക് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ ​സി.​പി​ ​ര​ജി​ത​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ച്ച​തി​നെ​ ​കോ​ട​തി​ ​സ്വാ​ഗ​തം​ ​ചെ​യ്തു.​ .​ ​ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ​ ​ന​ട​പ​ടി​ ​തു​ട​ര​ണോ​യെ​ന്ന് ​കു​ട്ടി​യോ​ടും​ ​പി​താ​വി​നോ​ടും​ ​ചോ​ദി​ച്ച് ​നി​ല​പാ​ട​റി​യി​ക്കാ​ൻ​ ​കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​യോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റ് 27​നാ​ണ് ​ആ​റ്റി​ങ്ങ​ൽ​ ​സ്വ​ദേ​ശി​ ​ജ​യ​ച​ന്ദ്ര​നെ​യും​ ​മ​ക​ളെ​യും​ ​പി​ങ്ക് ​പൊ​ലീ​സ് ​ന​ടു​റോ​ഡി​ൽ​ ​അ​പ​മാ​നി​ച്ച​ത്.​ ​പൊ​ലീ​സു​കാ​രി​യു​ടെ​ ​ഫോ​ൺ​ ​എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് ​മൂ​ന്നു​മു​ക്ക് ​ക​വ​ല​യി​ൽ​ ​അ​ച്ഛ​നെ​യും​ ​മ​ക​ളെ​യും​ ​ത​ട​ഞ്ഞു​വ​ച്ച് ​വി​​​ചാ​ര​ണ​ ​ചെ​യ്യു​ക​യാ​യി​​​രു​ന്നു.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പൊ​ലീ​സ് ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​ട്ടും​ ​ഉ​ദ്യോ​ഗ​സ്ഥ​ ​കു​ട്ടി​യോ​ട് ​ക്ഷ​മ​ ​ചോ​ദി​ക്കാ​തി​രു​ന്ന​തി​നെ​ ​കോ​ട​തി​ ​വി​മ​ർ​ശി​ച്ചി​രു​ന്നു.

ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ​ ​അ​തൃ​പ്തി
പൊ​ലീ​സ് ​മേ​ധാ​വി​ ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​കോ​ട​തി​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ചു.​ ​ഉ​ദ്യോ​ഗ​സ്ഥ​യ്‌​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്ന് ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​വ​ഴ​ങ്ങാ​ത്ത​തി​ന് ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​പൊ​ലീ​സു​കാ​രി​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​കു​ട്ടി​ ​ക​ര​ഞ്ഞി​ല്ലെ​ന്ന​ ​റി​പ്പോ​ർ​ട്ടി​ലെ​ ​പ​രാ​മ​ർ​ശം​ ​തെ​റ്റാ​ണ്.​ ​കു​ട്ടി​യു​ടെ​ ​മ​ന​സി​ന് ​മു​റി​വേ​റ്റി​ട്ടു​ണ്ട്.​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​നീ​തി​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ ​ആ​രെ​ ​സ​മീ​പി​ക്കും​?​ ​'​പൊ​ലീ​സ് ​ആ​ന്റി​'​ ​എ​ന്ന് ​കു​ട്ടി​ ​വി​ളി​ക്കു​ന്ന​ത് ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.​ ​മി​ടു​ക്കി​യും​ ​നി​ഷ്‌​ക​ള​ങ്ക​യു​മാ​യ​ ​കു​ട്ടി​യു​ടെ​ ​മ​ന​സി​ന് ​മു​റി​വേ​ൽ​ക്ക​രു​ത്.​ ​സം​ഭ​വ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നാ​ണ്.​ ​കു​ട്ടി​യു​ടെ​ ​ഭാ​വി​ക്കാ​യി​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​ന​ൽ​ക​ണം.​ ​കു​ട്ടി​യെ​ ​കൗ​ൺ​സ​ലിം​ഗി​ന് ​വി​ധേ​യ​മാ​ക്കി​യ​ ​ഡോ​ക്ട​റോ​ട് ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഹ​ർ​ജി​ 15​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.

മ​ന​:​പൂ​ർ​വ​മ​ല്ലെ​ന്ന് ര​ജിത

കു​ട്ടി​യോ​ട് ​അ​ങ്ങ​നെ​ ​പെ​രു​മാ​റി​യ​ത് ​മ​ന​:​പൂ​ർ​വ​മ​ല്ലെ​ന്ന് ​ര​ജി​ത​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​താ​നും​ ​ദു​ർ​ബ​ല​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ്.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​മൂ​ന്ന് ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​യാ​ണ്.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ഗ​ൾ​ഫി​ലെ​ ​ജോ​ലി​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ന​ഷ്ട​മാ​യി.​ ​ഭ​ർ​തൃ​മാ​താ​വി​ന്റെ​ ​സം​ര​ക്ഷ​ണ​വും​ ​ത​നി​ക്കാ​ണ്.​ ​കു​ട്ടി​യോ​ടും​ ​കോ​ട​തി​യോ​ടും​ ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്ന​താ​യും​ ​ര​ജി​ത​ ​പ​റ​ഞ്ഞു.