1

വിഴിഞ്ഞം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം മേനിലം സരസ്വതി ഭവനിൽ ഗോപകുമാറിനെയാണ് (55) തിരുവല്ലം പൊലീസ് പിടികൂടിയത്. നവംബർ 27നാണ് പെൺകുട്ടിക്കുനേരെ അതിക്രമം നടന്നത്. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നിന്നാണ് പിടികൂടിയത്.

ഫോർട്ട് എ.സി.പിയുടെ നിർദ്ദേശപ്രകാരം തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിൽ എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ പ്രിയദേവ്, സി.പി.ഒ രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.