നെടുമങ്ങാട്:സി.പി.എം നെടുമങ്ങാട് ഏരിയ സമ്മേളനത്തിൻറെ ഭാഗമായി 'രാജ്യത്തിന്റെ ആസ്തി വില്പന ആർക്കുവേണ്ടി' എന്ന വിഷയത്തിൽ നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.എൻ.ആർ.ബൈജു അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജി. പ്രദീപ് വിഷയം അവതരിപ്പിച്ചു.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,സി.പി.എംഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ,നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ,മന്നൂർക്കോണം രാജേന്ദ്രൻ,എസ്.ആർ.ഷൈൻലാൽ എന്നിവർ പ്രസംഗിച്ചു.എസ്.എസ് സുനിൽകുമാർ സ്വാഗതവും സി.സാബു നന്ദിയും പറഞ്ഞു.