malayinkil

മലയിൻകീഴ് : സർവീസ് പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ കുടിശികയും ക്ഷാമാശ്വാസ കുടിശികയും സർക്കാർ രണ്ട് വർഷം നീട്ടിവച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റി മലയിൻകീഴ് സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനം നടത്തി.സംഘടനാ നേതാക്കളായ വി.സി.ഡാനിയേൽ,മറുകിൽ ശശി,പേയാട് ശശി.പി. ജയകുമാർ,വി.കെ.സുധാകരൻനായർ,ഡോ.എസ്.മല്ലിക റോബിൻസൺ,ശ്രീകുമാർ, ജി.വിശ്വകുമാർ,മോഹൻകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.