കോവളം: ആർ. എസ്. പി മുൻ ജില്ലാ സെക്രട്ടറി പാച്ചല്ലൂർ നാഗേന്ദ്രൻ അനുസ്മരണയോഗം ആർ. എസ്. പി വെങ്ങാനൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.മണ്ഡലം സെക്രട്ടറി എ. വി. ഇന്ദുലാൽ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കോളിയൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം വി.ശ്രീകുമാരൻ നായർ,കോവളം ശിവൻ,വിഴിഞ്ഞം വർഗീസ്, പൂവാർ പുഷ്പാംഗദൻ, ബാലരാമപുരം സുധാകരൻ, ലോക്കൽ കമ്മിറ്റി എൽ.സി സെക്രട്ടറി ഷാജി തുടങ്ങിയവർ സംസാരിച്ചു.