murukan-

തിരുവനന്തപുരം: കുവൈറ്റ് മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്‌മയായ കുവൈറ്റ് കല ട്രസ്‌റ്റിന്റെ സാംബശിവൻ സ്‌മാരക പുരസ്‌കാരത്തിന് കവി മുരുകൻ കാട്ടാക്കട അർഹനായി. 50,​000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 19 ന് ഉച്ചയ്‌ക്ക് 3 ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ട്രസ്‌റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് അറിയിച്ചു. ഇതോടൊപ്പം വിദ്യാഭ്യാസ എൻഡോ‌വ്‌മെന്റുകളും വിതരണം ചെയ്യും.