1

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിൽ ലോക മണ്ണ് ദിനം ആചരിച്ചു. സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചറൽ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ച് വെബിനാർ നടത്തി. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കാർഷിക കോളേജ് ഡീൻ ഡോ.എ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വെള്ളായണി കാർഷിക കോളേജ് സോയിൽ സയൻസ് വിഭാഗം മേധാവി ഡോ. ബി.റാണി, കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിൽ മെമ്പറും ദക്ഷിണമേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. റോയ് സ്റ്റീഫൻ, എ.ഐ.എൻ.പി. ഓൺ പെസ്റ്റിസൈഡ് റെസിഡ്യൂസ് വെള്ളായണി മേധാവിയും ജനറൽ കൗൺസിൽ മെമ്പറുമായ ഡോ. തോമസ് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

വെബിനാറിനോടനുബന്ധിച്ച് സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. സഞ്ജയ് അറോറ, ഡോ.കെ.സി. മനോരമത്തമ്പാട്ടി എന്നിവരുടെ ശാസ്ത്ര പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. പുസ്തക പ്രകാശനങ്ങൾ, കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം, കലാസാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം എന്നിവയും നടന്നു.