നെടുമങ്ങാട്:താലൂക്ക് വ്യവസായ ഓഫീസിൻറെയും മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ മൂഴിയിൽ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്പശാല അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊല്ലംകാവ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ വ്യവസായ ഓഫീസർ ജയകുമാർ.എസ്,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീകല, വ്യവസായ വികസന ഓഫീസർമാരായ ഡി. കൃഷ്ണൻ നമ്പൂതിരി,എസ്.മഞ്ജു,സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു എന്നിവർ സംസാരിച്ചു.എൻ.സി.അനിൽകുമാർ സംരംഭക സാദ്ധ്യതകളും വ്യവസായ വകുപ്പിലെ സാമ്പത്തിക സഹായ പദ്ധതികളും എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു.