നെടുമങ്ങാട് : ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം ലഭിച്ച ചിത്രകാരൻ കൊക്കോതമംഗലം നെട്ടിറച്ചിറയിൽ അനിൽ രൂപചിത്രയെ സി. പി. എം കുറിഞ്ഞിലകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അഡ്വ. ജി. സ്റ്റീഫൻ എം. എൽ. എ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു. പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. കല അദ്ധ്യക്ഷയായി. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. രാജ്‌മോഹൻ, നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ആർ. ഹരിലാൽ, വി. ആർ. പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു. എസ്. ജയകൃഷ്ണൻ സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി ജയരാജ്‌ നന്ദിയും പറഞ്ഞു. അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ഥലവാസി ഷൈജുവിന്റെ കുടുംബത്തിന് സൗദി അറേബ്യയിലെ ദല്ല ഏരിയ നവോദയ സാംസ്‌കാരിക വേദി അംഗങ്ങൾ സമാഹരിച്ചു നൽകിയ സഹായഫണ്ട്‌ വിതരണവും എം. എൽ. എ നിർവഹിച്ചു.