
പാറശാല: എസ്. സി. മോർച്ച കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്‌കർ അനുസ്‌മരണം എസ്. സി. മോർച്ച കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. പ്രദീപ് ഉദ്‌ഘാടനം ചെയ്തു. ബി. ജെ. പി മണ്ഡലം സെക്രട്ടറിമാരായ മഞ്ചവിളാകം ഹരി, നെടിയാംകോട് അജയൻ, ബി. ജെ. പി കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ജി. എസ്. ബിനു, കർഷക മോർച്ച മണ്ഡലം സെക്രട്ടറി ആർ. സജി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് കെ. സി. അനിൽകുമാർ, ബി. ജെ. പി കൊല്ലയിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഐ. സി. രാജേഷ്, ബി. ജെ. പി കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സനൂപ്, വിക്രമൻ നായർ, മഹിളാ മോർച്ച പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ എസ്. ശശികല, കർഷക മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയൻ, ഒ. ബി. സി മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.