തിരുവനന്തപുരം:സി.പി.എം പാളയം ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വഞ്ചിയൂർ പി. ബാബു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം. വിജയകുമാർ, വി.ശിവൻകുട്ടി,കെ.പ്രശാന്ത് എം.എൽ.എ,ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.സി.വിക്രമൻ, സി.അജയകുമാർ, സി.ജയൻബാബു,ആർ.രാമു,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ.ജി.മോഹനൻ,ജി.രാജൻ,കാട്ടാക്കട ശശി,എസ്.എസ് പോറ്റി എന്നിവർ പങ്കെടുത്തു.ഏരിയ കമ്മിറ്റിയംഗം എം.രാജേഷ് രക്തസാക്ഷി പ്രമേയവും അഡ്വ എസ്.എൽ.അജിതാ ദേവി അനശോചന പ്രമേയവും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി സി.പ്രസന്നകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നാളെ വൈകിട്ട് 5ന് വെബിനാർ കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജി.രാധാകൃഷ്ണൻ,ആർ.പ്രദീപ്,എച്ച്.ജയചന്ദ്രൻ,എസ്.ഷാഹിൻ,വിദ്യാമോഹൻ,ജഗതി മോഹനൻ, കെ.എൽ.ജിജി,എസ്.ശ്രീകണ്ഠേശൻ,എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.