ബാലരാമപുരം : സി.പി.എം നേമം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പതാക - കൊടിമര-ദീപശിഖ ജാഥകൾ ഇന്ന് നടക്കും. നേമം ഏരിയാ കമ്മിറ്റി അംഗം അഡ്വ.എസ്. കെ പ്രമോദ് ജാഥ ക്യാപ്റ്റനും,​ നരുവാമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണൻ മാനേജരുമായ കൊടിമര ജാഥ നരുവാമൂട് സുദർശനൻ - ചന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. ജില്ലാ കമ്മിറ്റി അംഗം എം. എം ബഷീർ ഉദ്ഘാടനം ചെയ്യും. നേമം ഏരിയ കമ്മിറ്റി അംഗം ആർ. പ്രദീപ്കുമാർ ക്യാപ്റ്റനും,​ പാപ്പനംകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. പ്രസാദ് മാനേജറുമായ പതാക ജാഥ കരുമം തുളസിയുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും