
കാട്ടാക്കട:പാരമ്പര്യ ആയൂർവേദ നാട്ടുചികിത്സയിലൂടെ പരിഹാരം കണ്ട മർമ്മകളരി ആയോധനകലകളുടെ കുലപതി പന്നിയോട് സുകുമാരൻ വൈദ്യർക്ക് ആന്റി നർക്കോട്ടിക്ക് സെന്റർ ഒഫ് ഇന്ത്യ ഈ വർഷത്തെ വൈദ്യരത്ന പുരസ്കാരം നൽകി ആദരിച്ചു.ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത്.എം.എൽ.എ സുകുമാരൻ വൈദ്യർക്ക് ആദരവും മംഗള പത്രവും നൽകി.കള്ളിക്കാട് ബാബു,ഡോക്ടർ ഫൈസൽഖാൻ,ശശികുമാരൻ നായർ എന്നിവർ സംസാരിച്ചു.