road

തിരുവനന്തപുരം: ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വെട്ടുകാട് വാർഡിൽ സി.പി.എം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബി.ജെ.പി ആരോപിച്ചു. ഇന്നലെ രാത്രിയോടെ തിരക്കിട്ട് റോഡ് ടാർ ചെയ്തതായാണ് ബി.ജെ.പിയുടെ ആരോപണം. കുറെ നാളായി വാർഡിലെ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. അന്നൊന്നും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നവർ ഇന്നലെ തിരക്കിട്ട് റോഡ് ടാർ ചെയ്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. ഇതേക്കുറിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാകളക്ടർക്കും പരാതി നൽകുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.