
വെഞ്ഞാറമൂട്: വെഞ്ഞാറമൂടിലും പരിസര പ്രദേശങ്ങളിലും രോഗംമൂലം ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായി വെഞ്ഞാറമൂട് പ്രവാസി സംഘടനയായ വേനൽ.കമ്മിറ്റിക്ക് ലഭിക്കുന്ന ചികിത്സ സഹായ അപേക്ഷകളിൽ നിന്ന് അർഹതയുള്ളവരെ കണ്ടെത്തി സാമ്പത്തിക സഹായം എത്തിച്ചു നൽകിയാണ് സംഘടന മാതൃകയാകുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിമൂട്, മൂളയം, സമന്വയ നഗർ എന്നിവിടങ്ങളിലാണ് വേനൽ സഹായ ഹസ്തവുമായി എത്തിയത്.സിറാജ് നായർ,സജാദ്, മനൂപ്,താജുദീൻ,നജീം,ഫൈസൽ, ജലാൽ എന്നവർ മൂളയം വാർഡ് മെമ്പർ ഗീതാകുമാരി, സമന്വയ നഗർ മെമ്പർ സുരേഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹായം കൈമാറി.വേനൽ സാന്ത്വനം കമ്മറ്റി ചെയർമാൻ സന്തോഷ് വട്ടയം, കൺവീനർ റാഫി പേരുമല എന്നിവർ നേതൃത്വം നൽകി.