tea

വെഞ്ഞാറമൂട്:ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം സ്കൂൾ തുറന്ന് കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴും ഭിന്നശേഷിക്കാരിയായ അഞ്ചാം ക്ലാസുകാരി നവമിക്ക് സ്കൂളിൽ പോകാനായില്ല. തുടർന്ന് പാറക്കൽ ഗവൺമെന്റ് യു.പി.എസിൽ പഠിക്കുന്ന നവമിക്ക് സമ്മാനങ്ങളുമായി പ്രിയ അദ്ധ്യാപകരും എസ്.എം.സി,പി.ടി.എ അംഗങ്ങളും വീട്ടിലെത്തി.

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ് മഞ്ജു ടീച്ചറുടെ നേതൃത്വത്തിൽ നവമിയുടെ വീട്ടിലെത്തിയത്. കുഞ്ഞനിയനോടൊപ്പം വി.ശിവപ്രസാദ്,അജിത് സിംഗ്,അഭിലാഷ്.എസ്.പി,അമീർഖാൻ,പ്രീത,രജിത,സുസ്മിത എന്നിവർ പങ്കെടുത്തു.