oorja-samrakshan-rali

വർക്കല:ഊർജ്ജകിരൺ ഇലക്ട്രിക് കാമ്പയിന്റെ ഭാഗമായി വർക്കലയിൽ ഊജ്ജസംരക്ഷണറാലിയും പ്രതിജ്ഞയും ഒപ്പ് ശേഖരണവും നടന്നു.വർക്കല നഗരസഭ കാര്യാലയത്തിനു മുന്നിൽ നടന്ന പരിപാടി ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സ്ഥിരം സമിതി അദ്ധ്യക്ഷരായ സജിനി, നിതി.എൻ.നായർ,ബീവിജാൻ,സി.അജയകുമാർ,കൗൺസിലർമാരായ അഡ്വ.അനിൽകുമാർ, പി.എം.ബഷീർ എന്നിവർ പങ്കെടുത്തു.ശ്രദ്ധ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.ജി.മധുസൂദനൻപിളള സ്വാഗതവും നഗരസഭ സെക്രട്ടറി സജി നന്ദിയും പറഞ്ഞു.