കാട്ടാക്കട:മംഗലയ്ക്കൽ നേതാജി ഗ്രന്ഥശാലയുടെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു.പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റ വായന കൂട്ടായ്മ,തദ്ദേശ ഭരണ സമിതി തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം തുടങ്ങിയവ സംഘടിപ്പിച്ചു.കലാസന്ധ്യ കവി മുരകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് എ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.അനന്തു കൃഷ്ണൻ,എസ്.അനിതകുമാരി,ഗ്രന്ഥശാലാ രക്ഷാധികാരി മംഗല്ക്കൽ ശശി,അഖിലൻ ചെറുകോട്,സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.