തിരുവനന്തപുരം:ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സായുധ സേനാ പതാക ദിനം ആചരിച്ചു.പതാക ദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന പതാകദിന നിധിയുടെ ജില്ലാതല സമാഹരണോദ്ഘാടനം കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. എൻ.സി.സി കേഡറ്റ് പതാകദിന സ്റ്റാമ്പ് കളക്ടർക്ക് കൈമാറി.സായുധ സേനയിലെ അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വീരമൃത്യു വരിച്ചവരുടെ ആശ്രിതരുടേയും ക്ഷേമപ്രവർത്തനങ്ങൾക്ക് പതാകദിന നിധി വിനിയോഗിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസർ പി.കെ.സതീന്ദ്രൻ,സൈനിക ക്ഷേമ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.