വെള്ളനാട്: വെള്ളനാട് സബ് ട്രഷറിയിൽ നിന്നോ സമീപത്തെ ദേശസാൽകൃത ബാങ്കുകളിൽ നിന്നോ സംസ്ഥാന സർവീസ്/ കുടുംബ പെൻഷൻ കൈപ്പറ്റുന്നവർ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് (മെഡിസെപ്)പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ താങ്കളുടെയും ആശ്രിതരുടെയും വിവരങ്ങൾ ശരിയാണോ എന്നും പരിശോധിക്കണം. www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ സ്റ്റാറ്റസ് ഓപ്ഷനിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി വേണം പരിശോധന നടത്തേണ്ടത്. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ പുതുക്കിയ അപേക്ഷ(അനുബന്ധം-2) 15ന് മുമ്പായി ട്രഷറിയിൽ നൽകണം. സർക്കാർ ജീവനക്കാരായിരിക്കെ മെഡിസെപ് ഐ.ഡി ലഭ്യമാവുകയും എന്നാൽ നിലവിൽ വിരമിച്ചവരുമായവർ പുതുക്കിയ അപേക്ഷ നൽകുമ്പോൾ പാൻ നമ്പർ കൂടി ഉൾപ്പെടുത്തണമെന്ന് വെള്ളനാട് സബ് ട്രഷറി ഓഫീസർ അറിയിച്ചു.