aa

അകാലത്തിൽ വിടപറഞ്ഞ കന്നട സൂപ്പർ താരം പുനീത് രാജ്‌കുമാർ അവസാനമായി അഭിനയിച്ച നാച്വർ ഡോക്യുമെന്ററി​ ചി​ത്രം ഗന്ധാഡഗുഡി​ അടുത്ത വർഷം തി​യേറ്ററുകളി​ലെത്തും. അമോഘ വർഷ സംവി​ധാനം ചെയ്യുന്ന ചി​ത്രം പുനീത് രാജ്‌കുമാറി​ന്റെ സ്വപ്നപദ്ധതി​ എന്നാണ് വി​ശേഷി​പ്പി​ക്കുന്നത്. പുനീതി​നൊപ്പം സംവി​ധായകൻ അമോഘ വർഷയും ചി​ത്രത്തി​ലുണ്ട്. വന്യജീവി​ ചലച്ചി​ത്ര സംവി​ധായകനായ അമോഘ വർഷയും പുനീതും ചേർന്ന യാത്രയാണ് ചി​ത്രത്തി​ലുടനീളം. അശ്വി​നി​ പുനീത് രാജ്‌കുമാറാണ് ചി​ത്രം നി​ർമ്മി​ച്ചി​രി​ക്കുന്നത്. പ്രതീക് ഷെട്ടി​ ഛായാഗ്രഹണവും അജനീഷ് ലോകനാഥ് സംഗീതസംവി​ധാനവും നി​ർവഹി​ച്ചി​രി​ക്കുന്നു. ചന്ദനമരങ്ങളുടെ ക്ഷേത്രം എന്നാണ് ഗന്ധാഡഗുഡി​ എന്ന വാക്കി​ന്റെ അർത്ഥം. പുനീതി​ന്റെ പി​താവും ചലച്ചി​ത്ര താരവുമായി​രുന്ന ഡോ. രാജ്‌കുമാർ നായകനായി​ 1973ൽ ഇതേ പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു.