കാട്ടാക്കട:കാട്ടാക്കടകെ.എസ്.ആർ.ടി.സി പാസഞ്ചേഴ്‌സ് ഫോറം ഡി.ടി.ഒ കെ.അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കാട്ടാക്കട ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം,വാഹന ദൗർലഭ്യം,ഷെഡ്യൂൾ ക്രമീകരണം,തുടങ്ങി വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി അഭിപ്രായങ്ങൾ ശേഖരിച്ചു.യോഗത്തിൽ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതകുമാരി,ജനറൽ സി.ഐ അലക്സാണ്ടർ.എസ്,സൂപ്പർവൈസർ ഇൻ ചാർജ് രാജീവ്.ആർ.എസ്,സൂപ്രണ്ട് കെ.എസ്.ലത,അസിസ്റ്റന്റ് പ്രവീൺകുമാർ,സുരേഷ് കുമാർ,യൂണിയൻ പ്രതിനിധി സത്യൻ ബി,മുഹമ്മദ് അഹൂജ.എസ്.എച്ച്, ഫ്രണ്ട്‌സ് ഓഫ് കെ.എസ്.ആർ.ടി.സി പ്രതിനിധി അമൽ.എൻ.ജി,ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.