വർക്കല: വർക്കല നഗരസഭ പരിധിയിലെ നടയറ അറവു ശാലയുടെ സമീപത്തെ കുന്നിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. 200 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. കാൽനട യാത്രപോലും ദുഷ്കരമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വാർഡ് അംഗങ്ങൾക്കും സ്ഥലം എം.എൽ.എക്കും പ്രദേശവാസികൾ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടയറ കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് സൂചനാ വഴിയടയ്ക്കൽ സമരം നടത്തി. അഡ്വ.
ബി.ഷാലി സമരം ഉദ്ഘാടനം ചെയ്തു. എസ്.അക്ബർഷാ, മനോജ് അബ്ദുൽ കരിം, എ.മനാഫ്, പി.ജെ. നൈസാം , ഷാൻ പനവിള, വൈ.ഷാജഹാൻ എന്നിവർ സംസാരിച്ചു.