d

തിരുവനന്തപുരം: ലോകമെമ്പാടും കൈത്തറി ഉത്പന്നങ്ങളോടുള്ള താത്പര്യം കൂടിവരുന്നതിനാൽ കേരള കൈത്തറിക്ക് ലോക മാർക്കറ്റിൽ എത്തിപ്പെടാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന കൈത്തറി ആൻഡ് ടെക്സ്റ്റൈൽ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ കേരള കൈത്തറിക്കായി തയ്യാറാക്കിയ പൊതുമുദ്ര പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹാൻഡ്‌വീവ് വിപണിയിലിറക്കിയ ഗിഫ്റ്റ് പായ്ക്കറ്റിന്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൈത്തറി ലോഗോ തയ്യാറാക്കിയ കെ.കെ. ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഗോപിനാഥൻ, കൈത്തറി ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.