
വെള്ളനാട്: പുനലാൽ ഡെയിൽ വ്യൂ സ്ഥാപകരായ പരേതരായ സി. ക്രിസ്തുദാസും ജെ. ശാന്തദാസും നടത്തിവന്നിരുന്ന സഹായപ്രവർത്തനങ്ങളുടെ തുടർച്ചയായി ഇരുവരുടെയും സ്മരണക്കായി ക്രിസ് സാന്താ കെയർ എന്ന പേരിൽ പുതിയ ഒരു സഹായ പദ്ധതിക്ക് ഡെയിൽ വ്യൂ തുടക്കം കുറിച്ചു. നിർധനരായ വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വിദ്യാഭാസത്തിനുള്ള സ്കോളർഷിപ്പുകൾ, ആരോഗ്യപരമായി കഷ്ടത നേരിടുന്നവർക്കുള്ള മരുന്നും മറ്റു ചികിത്സാസഹായത്തിന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പുനലാൽ പ്രദേശത്ത് വെള്ളനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഹെൽത്ത് സബ് സെന്റർ തുടങ്ങുന്നതിന് പദ്ധതിയുടെ കീഴിൽ 5സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറി. കൂടാതെ ഡെയിൽ വ്യൂ കോളേജ് ഒഫ് ഫർമസി ആൻഡ് റിസർച്ച് സെന്ററിൽ എം ഫാം കോഴ്സിന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എം.എൽ.എ അനുമോദിച്ചു. വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, പുനലാൽ വാർഡ് മെമ്പർ സുനിത സുരേഷ്, ഡെയിൽവ്യൂ എക്സിക്യൂട്ടീവ് മെമ്പർ ജേക്കബ്, ഡോ. ഷൈജു ആൽഫി, ഡീനദാസ്, ഡിപിൻദാസ്, ഡിനിൽ ദാസ് എന്നിവർ പങ്കെടുത്തു.