കടയ്ക്കാവൂർ: വഴിയാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച കെ.കെ. ബ്രേക്ക് പദ്ധതിയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രത്തിന് അഞ്ചുതെങ്ങിൽ തറക്കല്ലിട്ടു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. ഈ വിശ്രമ കേന്ദ്രത്തിൽ ടോയ്‌ലെറ്റ്, കുളിമുറി, വിശ്രമമുറി,കാന്റീൻ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പദ്ധതിക്ക് തറക്കല്ലിട്ടു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. സൈജു രാജ്, സ്റ്റീഫൻ, ബീന, പഞ്ചായത്ത് സെക്രട്ടറി ഓമന ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺബോസ്കോ, സരിത, സോഫിയ മിനി ജൂഡ് എന്നിവർ പങ്കെടുത്തു.