dec07c

ആറ്റിങ്ങൽ: നാലാം വയസ്സിൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ സുമേഷ് ശ്രദ്ധാകേന്ദ്രമായി. അവനവഞ്ചേരി തച്ചൂർകുന്ന് സുജിത ഭവനിൽ സുമേഷ്- ജിനീഷ ദമ്പതികളുടെ ഏക മകളാണ് അക്ഷയ. പൊതു വിജ്ഞാനപരമായ ചോദ്യങ്ങൾക്ക് 20 മിനിട്ട് കൊണ്ട് നൂറിലധികം ശരിയുത്തരങ്ങൾ പറഞ്ഞതിനാണ് ഈ കൊച്ചു മിടുക്കി അംഗീകാരത്തിന് അർഹയായത്.

അക്ഷയക്ക് ഒന്നര വയസ് പ്രായമുള്ളപ്പോൾ തന്നെ പുസ്തകങ്ങളിൽ കാണുന്ന ചിത്രങ്ങൾ തൊട്ട് കാണിച്ച് കൃത്യമായ ഉത്തരം നൽകാനും ചിത്രങ്ങൾ അതേപടി പകർത്താനുള്ള കഴിവുണ്ടായിരുന്നു. കഥകളും പാട്ടുകളുമായി മുത്തശ്ശൻ സുരേന്ദ്ര ബാബുവും മുത്തശ്ശി ഗിരിജയും അക്ഷയയുടെ കളിക്കൂട്ടുകാരായി മാറി. മകൾക്ക് കിട്ടിയ അംഗീകരത്തിന്റെ സന്തോഷം ഗൾഫിലിരുന്നാണ് അച്ഛൻ പങ്കിട്ടത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി മിഠായിപ്പെട്ടിയുമായി വീട്ടിലെത്തി അക്ഷയയെ അനുമേദിച്ചു.