വർക്കല: ഇടവ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന ബി.ജെ.പി.യുടെ കൊടിമരങ്ങളും ബാനറുകളും ബോർഡു കളും സ്തൂപങ്ങളും നശിപ്പിച്ചതായി പരാതി. സംഭവത്തിന് പിന്നിൽ സി.പി.എം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പൊലീസിൽ പരാതി നൽകുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രകടനം കടന്നു പോയ വഴിയിൽ സി.പി.എം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. പ്രതിഷേധ പ്രകടനം സജി പി. മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. തച്ചോട് സുധീർ, എസ്. ദിനേശ് എന്നിവർ സംസാരിച്ചു.