ddd

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്​റ്റേഷനിലേക്ക് ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് കെ.എസ്.ആർ.ടി.സി എം.ഡിയോട് നിർദ്ദേശിച്ചു. വികാസ് ഭവനിൽ നിന്നും മ​റ്റുമായി കൊച്ചുവേളി റെയിൽവേ സ്​റ്റേഷനിലെത്തി കൊല്ലം, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരുടെ സൗകര്യാർത്ഥം വൈകിട്ട് ബസ് സർവീസ് അനുവദിക്കണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. കൊച്ചുവേളി സ്​റ്റേഷനിൽ വൈകിട്ട് 4.30നെങ്കിലും എത്തിച്ചേരുന്ന വിധത്തിൽ ഒരു സർവീസ് വികാസ്ഭവൻ ഡിപ്പോയിൽ നിന്ന് ആരംഭിച്ചാൽ നിരവധി ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് നിവേദനത്തിൽ പറയുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് 27 നകം സമർപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. പരാതി കമ്മിഷൻ 31ന് പരിഗണിക്കും.