vld-2

വെള്ളറട: ഏറ്റവും വേഗത്തിൽ ടുഡി ആനിമേഷൻ വീഡിയോ നിർമ്മിച്ച് ഇന്ത്യാ ബുക്ക് ഒഫ് റെക്കാഡ് നേടിയ കുന്നത്തുകാൽ എള്ളുവിള കൊല്ലോട്ടുകുഴി വിനീഷ് രാജിനെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ വീട്ടിലെത്തി ആദരിച്ചു. ടെക്നോപാർക്കിലെ ആനിമേറ്ററായ വിനീഷ് രാജ് 104 മിനിറ്റുകൊണ്ട് പത്തിലേറെ ടുഡി ആനിമേഷൻ നിർമ്മിച്ചാണ് നേട്ടം കൈവരിച്ചത്. എം.എൽ.എ യോടൊപ്പം ഗ്രാമപഞ്ചായത്ത് അംഗം അബിൻ, സതീഷ് ബാബു, ആശിഷ് തുടങ്ങിയവർ പങ്കെടുത്തു.