ch

തിരുവനന്തപുരം: ക്രിസ്‌മസ് ആഘോഷങ്ങളോടനുബന്ധിച്ച് സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ് ഫെസ്റ്റും സപ്‌തപദ്ധതി ഉദ്ഘാടനവും സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ ജനുവരി 2 വരെ എൽ.എം.എസ് കോമ്പൗണ്ടിലാണ് ഫെസ്റ്റ്.

ഇന്ന് രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സി.എസ്.ഐ ദക്ഷിണകേരള മഹായിടവക മോഡറേറ്റർ ആൻഡ് ബിഷപ്പ് എ. ധർമ്മരാജ് റസാലം നിർവഹിക്കും. സപ്‌ത പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, ബിഷപ്പ് ബർണബാസ് എന്നിവർ നിർവഹിക്കും. സമ്മേളനത്തിൽ എം.എൽ.എമാരായ കെ. ആൻസലൻ, വി.കെ. പ്രശാന്ത്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.