jailkumar

തിരുവനന്തപുരം:സി.പി.എം ചാല ഏരിയാ സെക്രട്ടറിയായി എസ്.ജയിൽകുമാറിനെ തിരഞ്ഞെടുത്തു. മേയർ എസ്.ആര്യാ രാജേന്ദ്രനും ഏരിയാ കമ്മിറ്റിയിൽ ഇടംപിടിച്ചു. എൻ.സുന്ദരംപിള്ള,എസ്.സലീം, കെ.സി.കൃഷ്‌ണൻകുട്ടി, സി.ജയൻ,സി.എസ്.സജാദ്, സി.ഗോപകുമാർ, എസ്.ജ്യോതികുമാർ,എസ്.ഉണ്ണികൃഷ്‌ണൻ, ആർ.അജിത്ത് കുമാർ, ആർ.രവീന്ദ്രൻ, ജെ.മായാ പ്രദീപ്, എം.മണികണ്‌ഠൻ,എം.എസ്.കണ്ണൻ,എം.കെ.സിനുകുമാർ, വി.ഷാജി,എം.സുൽഫിക്കർ, ആദർശ് ഖാൻ, ആന്റോ സുരേഷ്,എസ്.ശിവപ്രസാദ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പാർവതിപുത്തനാർ തീരപാത പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം,വിഴിഞ്ഞം പദ്ധതി നടപ്പാക്കുമ്പോൾ തീരപ്രദേശത്തുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠനവിധേയമാക്കണം, വിജയമോഹിനി മിൽ തുറന്നു പ്രവർത്തിപ്പിക്കണം എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.