d

തിരുവനന്തപുരം:സംസ്ഥാന ആം റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിനുളള ജില്ലാ ടീമിനെ പുരുഷ വിഭാഗത്തിൽ അഭിലാഷ് .ആർ.വിയും വനിതാ വിഭാഗത്തിൽ സഞ്ജു .എം.എസും നയിക്കും. ടീം മാനേജരായി പുരുഷ വിഭാഗത്തിൽ രാഹുൽ കെ.സുരേന്ദ്രൻ വനിതാ വിഭാഗത്തിൽ ബുഷറ ബീവി.എം,പരിശീലകനായി സുധീർ, അസിസ്റ്റന്റ് പരിശീലകനായി സാം രാജ്.എസ് എന്നിവരെ തിരഞ്ഞെടുത്തു.തിരുവനന്തപുരം വിന്നർലാൻഡ് അക്കാഡമിയിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് ജമാലിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി വിവേക് .എ.എസ്, ട്രഷറർ ഖാദർ റൂബി എന്നിവർ സംസാരിച്ചു.