തിരുവനന്തപുരം:സി.പി.എം പാളയം ഏരിയാ സെക്രട്ടറിയായി സി.പ്രസന്നകുമാറിനെ തിരഞ്ഞെടുത്തു. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും രാജാജി നഗർ ഫ്ലാറ്റ് നിർമ്മാണവും ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.പാളയം കണ്ണിമേറ മാർക്കറ്റ് നവീകരണം യാഥാർത്ഥ്യമാക്കുക,തമ്പാനൂർ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തുക,വെള്ളയമ്പലം - തമ്പാനൂർ വരെയുള്ള റോഡ് വികസനം അടിയന്തരമായി ഏറ്റെടുക്കുക, പുറമ്പോക്കിൽ അധിവസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്ന നടപടി ത്വരിതപ്പെടുത്തുക,നിർദിഷ്‌ട കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. കമ്മിറ്റി അംഗങ്ങൾ: ജി.രാധാകൃഷ്‌ണൻ,ജഗതി മോഹനൻ, കെ.എൽ.ജിജി,ആർ.പ്രദീപ്,എം.രാജേഷ്,എസ്.ശ്രീകണ്‌ഠശൻ,ഐ.പി.ബിനു,എസ്.പ്രേമൻ, എസ്.എൽ.അജിത ദേവി,വി.കെ.പ്രശാന്ത്, വഞ്ചിയൂർ പി.ബാബു,എ.സുനിൽ കുമാർ,എസ്.ശശിധരൻ, കിരൺദേവ് ആർ.എസ്, കെ.ആർ.മധുസൂധനൻ,ജെ.പി,ജഗതീഷ്, എച്ച്.ജയചന്ദ്രൻ, എം.എ.വിദ്യാ മോഹൻ.